
കേരളം ദേശീയ ഫുട്ബാളിൽ വിജയത്തോടെ തുടങ്ങി. ഇന്നലെ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനെയാണ് കേരളം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം.
ദൈവത്തിന്റെ സ്വന്തം നാടിനായി രാഹുൽ ഇരട്ട ഗോളുകൾ നേടി. കളി അവസാനിക്കുന്നതിന് മുൻപ് അക്മൽ ഷാൻ ആണ് കേരള ജൂനിയർ ടീമിന്റെ മൂന്നാം ഗോൾ നേടിയത്. തിങ്കളാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം ഉത്തരാഖണ്ഡിനെ നേരിടും.
-Advertisement-