
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ജയം തേടി എടികെയും ചെന്നൈയിനും നേർക്ക് നേർ ഇന്നിറങ്ങും. ജയമത്തിനായിട്ടാണ് ചാമ്പ്യന്മാരുടെ പോരാട്ടം നടക്കുക. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിനും മുൻ ചാമ്പ്യന്മാരായ എടികെയും ഈ സീസണിൽ മോശം ഫോമിലാണ്.
ഈ സീസണിൽ ഇതുവരെ ഒരു ജയം മാത്രമെ ചെന്നൈയിന് ഉള്ളൂ. അറ്റാക്കും ഡിഫൻസും ഒരു പോലെ മോശമായതാണ് ചെന്നൈയിന്റെ പ്രശ്നം. ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം പ്രതിരോധങ്ങളിൽ ഒന്നാണ് ചെന്നൈയിന്റെത്. ആക്രമണ നിര അമ്പേ പരാജയമാണ്.
കോപ്പലിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നു കരുതിയെങ്കിലും എടികെയ്ക്ക് ഇതുവരെ പ്രതാപകാലത്തേക്ക് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ 9 മത്സരങ്ങളിൽ വെറും ഏഴു ഗോളുകൾ മാത്രമാണ് എ ടി കെ നേടിയത്. ആക്രമണ നിരയുടെ പരാജയമാണ് എടികെയെ പ്രതിസന്ധിയിലാക്കുന്നത്.
-Advertisement-