ഹാൻഡ്‌ബോൾ വില്ലനായി, ചെന്നൈയിനെ തകർത്ത് എടികെ

ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരത്തിൽ ചെന്നെയിൽ ജയം സ്വന്തമാക്കി എടികെ. ഇന്ന് എ ടി കെയുമായുള്ള മത്സരത്തിൽ 3-2 എന്ന പരാജയമാണ് ചെന്നൈയിൻ നേരിടേണ്ടി വന്നത്. ഹാൻഡ് ബോളുകൾ കാരണം പിറന്ന് രണ്ട് പെനാൾട്ടികളാണ് ചെന്നൈയിന്റെ വിധി എഴുതിയത്.

ജയേഷ് റാണെ,ലാൻസറോട്ടെ എന്നിവർ എടികെക്ക് വേണ്ടി ഗോളടിച്ചപ്പോൾ ചെന്നൈയിന്റെ ആദ്യ ഗോൾ അടിച്ചത് തോയ് സിംഗ് ആണ്. ഐസക്ക് ആണ് രണ്ടാം ഗോൾ നേടിയത്. ചെന്നൈയിൽ ഇന്ന് നാണക്കേടിന്റെ രാവായിരുന്നു. ഇന്നത്തെ എടികെയെ നാലാം സ്ഥാനത്തോട് അടുപ്പിച്ചു. 15 പോയന്റാണ് ഇപ്പോൾ എ ടി കെയ്ക്ക് ഉള്ളത്. ചെന്നൈയിന് ഇതുവരെ ആകെ അഞ്ചു പോയന്റ് മാത്രമെ ഉള്ളൂ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here