
കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ സ്റ്റേഡിയം എംറ്റി ചലഞ്ചുമായി കേരള ബ്ലാസ്റ്റേഴ്‌സ് 12th പ്ലേയർ. ചലഞ്ച് ആരാധകർ ഏറ്റെടുത്തപ്പോൾ ആരോപണങ്ങളുമായി ചില ആരാധകർ രംഗത്ത് വന്നു. ഇതിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് 12th പ്ലേയർ പറയുന്നതെന്താണെന്നറിയാം.
പ്രിയപ്പെട്ട ഫാൻസ് ,ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന്റെ പേരിൽ നമ്മൾ ആരംഭിച്ച #emptystadium ക്യാമ്പയിന് നല്ല പ്രതികരണം ആണ് ലഭിക്കുന്നത്.അത് ഏറ്റെടുത്ത എല്ലാ ആരാധകർക്കും നന്ദി രേഖപ്പെടുത്തി കൊള്ളുന്നു .മറ്റൊരു കാര്യം,ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ആരാധക കൂട്ടായ്മ ഇതേ വിഷയത്തിൽ പോളിങ് നടത്തുകയും ഫാൻസിന്റെ തീരുമാനത്തിന്റെ ഒപ്പം ഉണ്ടാവുമെന്നും അറിയിച്ചു .
ഭൂരിപക്ഷം അംഗങ്ങൾ കളി ബഹിഷ്കരിക്കണം എന്ന് വോട്ടും ചെയ്തു.എന്നാൽ ആ ആരാധക കൂട്ടായ്മ കളി ബഹിഷ്കരണം എന്ന നിലപാടിൽ നിന്നും പിന്നോട്ടു പോയി.ഇത് ആരാധകരുടെ ഇടയിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത് .ഈ ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾ ആരാധകരുടെ ശബ്ദം ആണ്.അതെല്ലാം ഈ ഗ്രൂപ്പിന്റെ ശബ്ദം ആയാണ് ആ ആരാധക കൂട്ടായ്മ കാണുന്നത്. ഈ ഗ്രൂപ്പിൽ #emptystadium ക്യാമ്പയിന് അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകൾ വരുന്നുണ്ട്.
ആ ആരാധക കൂട്ടായ്മയെ തകർക്കാൻ ഈ ഗ്രൂപ്പ് ശ്രമിക്കുന്നുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതപരമാണ്.ഈ ഗ്രൂപ്പ് സ്റ്റേഡിയം ആക്ടിവിറ്റീസ് ചെയ്യുന്നില്ല ഈ ഗ്രൂപ്പ് സോഷ്യൽ മീഡിയയിൽ ആണ് ആക്ടിവിറ്റീസ്.മറ്റൊന്നിനെ താറടിച്ചു ഉയരേണ്ട ആവശ്യം ഈ ഗ്രൂപ്പിന് ഇല്ല.നിലപാടിൽ മാറ്റം വരുത്തുമ്പോൾ ആളുകൾ പ്രതികരിക്കും,അത് ആരുടേയും തലയിൽ വെച്ച് കെട്ടരുത്.ഈ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടു കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ നടക്കുന്നവവർക്ക് ഈ ഗ്രൂപ്പിന്റെ വക നടുവിരൽ നമസ്കാരം..എന്നും ഫാൻസിനൊപ്പം.