ഒരു ജയം സ്വപ്നം കണ്ട് ഡൽഹി മുംബൈക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ജയം സ്വപ്നം കണ്ട് ഡൽഹി മുംബൈക്കെതിരെ ഇറങ്ങും. ഒരു ജയം നേടി എങ്ങനെയെങ്കിലും ലീഗ് ടേബിളിലെ അവസാന സ്ഥാനത്തു നിന്ന് രക്ഷപ്പെടാനാണ് ഡെൽഹി ഇന്ന് ശ്രമിക്കുക. ഇതുവരെയുള്ള കണക്ക് എടുത്താൽ ഡെൽഹിയുടെ ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മോശം സീസനാണിത്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-0 എന്ന സ്കോറിന് മുംബൈ സിറ്റി വിജയിച്ചിരുന്നു. തകർപ്പൻ ഫോമിലാണ് മുംബൈ ഇപ്പോൾ. ഒരു പോലെ ആക്രമിക്കാനും പ്രതിരോധിക്കാനും അവർ അഗ്രഗണ്യരാണ്. മൂന്ന് ജയവും ഒരു സമനിലയും ഈ സമയത്തിൽ കരസ്ഥമാക്കിയ മുംബൈ നാലു മത്സരങ്ങളിലും ക്ലീൻ ഷീറ്റും സ്വന്തമാക്കിയിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here