
ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി – ഡൽഹി പോരാട്ടം ആദ്യ പകുതി പിന്നിട്ടു. വിജയത്തോട് ഒരു പടി അടുത്ത് ഡൽഹി ഡൈനാമോസ്. ഒരു സെൽഫ് ഗോളാണ് ഡെൽഹിക്ക് ഇന്ന് ലീഡ് നേടിക്കൊടുത്തത്.
മത്സരത്തിന്റെ 14ആം മിനുട്ടിൽ ചാങ്തെയുടെ ഒരു ഷോട്ട് ക്രോസ് സൗവിക് ചക്രവർത്തിയുടെ കാലിൽ തട്ടി ഗോളാവുകയായിരുന്നു. സൗവികിന്റെ സെൽഫ് ഗോളായാണ് ഗോൾ കണക്കാക്കിയിട്ടുള്ളത്. ഇന്ന് മുംബൈ വഴങ്ങിയ ഗോൾ അവർ നാലു മത്സരങ്ങൾക്ക് ശേഷം ആദ്യമായി വഴങ്ങുന്ന ഗോളാണ്.
-Advertisement-