
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊടുങ്കാറ്റായി മുംബൈ. മുംബൈക്ക് മുന്നിൽ തകർന്നടിഞ്ഞ് പോവാനേ ഡൽഹി ഡൈനാമോസിന് കഴിഞ്ഞുള്ളു. 4-2ന്റെ പരാജയം ആണ് ഡൽഹി ഡൈനാമോസ് ഏറ്റുവാങ്ങിയത്. ഈ ജയത്തോടെ മുംബൈ സിറ്റി ലീഗിൽ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു.
മത്സരത്തിന്റെ 14ആം മിനുട്ടിൽ ചാങ്തെയുടെ ഒരു ഷോട്ട് ക്രോസ് സൗവിക് ചക്രവർത്തിയുടെ കാലിൽ തട്ടി ഗോളാവുകയായിരുന്നു. സൗവികിന്റെ സെൽഫ് ഗോളായാണ് ഗോൾ കണക്കാക്കിയിട്ടുള്ളത്. ഇന്ന് മുംബൈ വഴങ്ങിയ ഗോൾ അവർ നാലു മത്സരങ്ങൾക്ക് ശേഷം ആദ്യമായി വഴങ്ങുന്ന ഗോളാണ്.
49ആം മിനുട്ടിൽ ഡെൽഹി ഒരു പെനാൾട്ടി വഴങ്ങിയത് ബാസ്റ്റോസ് ഗോളാക്കി മാറ്റി. 61ആം മിനുട്ടിൽ ക്രിസ്പിയുടെ അബദ്ധത്തിൽ പിറന്ന സെൽഫ് ഗോൾ കളി മുംബൈയുടെ ഭാഗത്താക്കി. 69ആം മിനുട്ടിൽ ഫെർണാണ്ടസും 80ആം മിനുട്ടിൽ മക്കേഡോയും ഗോൾ കണ്ടെത്തിയപ്പോൾ 4-2ന്റെ വിജയം മുംബൈ സിറ്റി സ്വന്തമാക്കി.
-Advertisement-