അതിജീവനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും, പ്രതിഷേധവുമായി ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗിൽ അതിജീവനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചിയിൽ ജാംഷെഡ്പൂർ എഫ്‌സിയോടാണ് ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം. ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങൾ ജീവിക്കണമെങ്കിൽ ഇന്ന് ജയിച്ചെ പറ്റൂ. സീസണിൽ ഇതിനു മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2-2 സമനില ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിരുന്നു.

പ്രതിഷേധവുമായി ആരാധകർ കൊച്ചിയിലെത്തുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു തലവേദന. ഭൂരിഭാഗം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ഇന്ന് സ്റ്റേഡിയത്തിൽ വരാതെ പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബാക്കി ആരാധകർ സ്റ്റേഡിയത്തിൽ എത്തി മാറ്റത്തിനായി പ്രതിഷേധിക്കും. കേരള ബ്ലാസ്റ്റേഴ്സ് സ്വപനത്തിൽ പോലും ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചു കാണില്ല.

ഒമ്പതു മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ഡേവിഡ് ജെയിംസിന് നേടാൻ ആയത്. പ്ലേ ഓഫ് സാധ്യത സജീവമായി നിലനിർത്തുന്ന ജംഷദ്പൂർ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ക്യാപ്റ്റൻ ജിങ്കൻ ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. രാത്രി 7.30നാണ് മത്സരം നടക്കുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here