കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ജനുവരിയിൽ സൂപ്പർ താരങ്ങൾ എത്തും- ഡേവിഡ് ജെയിംസ്

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ജനുവരിയിൽ സൂപ്പർ താരങ്ങൾ എത്തുമെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ്. ജനുവരി ട്രാൻസഫ്ർ വിൻഡോയിൽ ആകും പുതിയ താരങ്ങൾ എത്തുക. ചുരുങ്ങിയത് ഒരു താരം എങ്കിലും എത്തും എന്ന് ജെയിംസ് പറഞ്ഞു.

മോശം ഫോമിലുള്ള വിദേശ താരത്തിന് പകരം മറ്റൊരു വിദേശ താരം വരുമെന്നുറപ്പായി. സീസൺ പകുതി ആയപ്പോഴും ഒരു വിജയം മാത്രം നേടിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇനിയും ഫോമിൽ ആയില്ല എങ്കിൽ പ്ലേ ഓഫ് സ്വപ്നങ്ങളോട് വിടപറയാം. ആരധകരുടെ വമ്പൻ പ്രതിഷേധം ഉയരുന്നതിനിടേയ്ക്കാണ് ഈ തീരുമാനങ്ങൾ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here