
ഇന്ത്യയിൽ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരാണ് എന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്ന് കൊച്ചിയിൽ നടക്കുന്ന ജാംഷെഡ്പൂരിനെതിരായ മത്സരത്തിന് മുന്നോടിയായിട്ടാണ് ജെയിംസ് മനസ് തുറന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതായി അറിവില്ല അങ്ങനെ ചെയ്യുന്നത് അവരുടെ അവകാശമാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മയാണ് ബ്ലാസ്റ്റേഴ്‌സ്. അവർക്ക് മുന്നിൽ കളിക്കുന്നതിലും കലിപ്പിക്കുന്നതിലും ഞാൻ അഭിമാനിച്ചിരുന്നതായും ജെയിംസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങളിൽ പ്രതിഷേധിച്ച് സ്റ്റേഡിയം ശൂന്യമാക്കി പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.
-Advertisement-