
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് സ്റ്റേഡിയത്തിൽ വരാൻ അഭ്യർത്ഥിച്ച് ബ്ലാസ്റ്റേഴ്‌സ് യുവതാരം സഹൽ അബ്ദുൽ സമദ്. സീസണിലെ മോശം പ്രകടനം കാരണം ആരാധകർ സ്റ്റേഡിയത്തിൽ നിന്ന് വിട്ടു നിന്നു പ്രതിഷേധിക്കാൻ ഒരുങ്ങുമ്പോഴാണ് സഹൽ അബ്ദുൽ സമദിന്റെ അഭ്യർത്ഥന. കേരള മോശം പ്രകടനങ്ങളിൽ പ്രതിഷേധിച്ച് നാളെ സ്റ്റേഡിയം ശൂന്യമാക്കി പ്രതിഷേധിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തീരുമാനിച്ചിരുന്നു.
ഇന്ന് ജംഷദ്പൂരിനെതിരായ കൊച്ചിയിൽ നടക്കുന്ന മത്സരത്തിലാകും ഈ പ്രതിഷേധം നടക്കുന്നത്.കൊച്ചിയെ മഞ്ഞക്കടലാക്കി മാറ്റി ആരാധകർ എത്തിയാൽ തങ്ങളുടെ ആത്മ വിശ്വാസം വർധിക്കുമെന്നും അതാണ് തന്നെപ്പോലുള്ള മലയാളി താരങ്ങൾക്ക് വേണ്ടതെന്നും സഹൽ അബ്ദുൽ സമദ് പറഞ്ഞു.
-Advertisement-