
ഞാനൊരു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനാണെന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്ന് കൊച്ചിയിൽ നടക്കുന്ന ജാംഷെഡ്പൂരിനെതിരായ മത്സരത്തിന് മുന്നോടിയായിട്ടാണ് ജെയിംസ് മനസ് തുറന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങളിൽ പ്രതിഷേധിച്ച് സ്റ്റേഡിയം ശൂന്യമാക്കി പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.
ആരാധകരുടെ വിഷമം തനിക്ക് മനസ്സിലാകും, കാരണം താനും ഒരു കേരള ബ്ലാസ്റ്റേഴ്സ് ആരാധകനാണ്. ടീം നന്നായി കളിക്കാതിരിക്കുമ്പോൾ ടീമിന്റെ മത്സരം കാണുന്നത് ദുഖകരമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമിനൊരു മാറ്റമുണ്ടാകും. ആരാധകർ പ്രതീക്ഷിക്കുന്ന പോലൊരു ബ്ലാസ്‌റ്റേഴ്‌സിനെ അടുത്ത കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡേവിഡ് ജെയിംസ് പറഞ്ഞു.
-Advertisement-