കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ടീം – ജംഷദ്പൂർ എഫ് സി പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമാണെന്ന് ജംഷദ്പൂർ എഫ് സി പരിശീലകൻ ഫെറാണ്ടോ. കേരള ബ്ലാസ്റ്റേഴ്സിന് മികവ് ഉള്ള ഒരു ടീമുണ്ട്. അതിലുമുപരി ഡേവിഡ് ജെയിംസ് എന്ന നല്ല പരിശീലകനുമുണ്ട്. അതുകൊണ്ട് തന്നെ അവരിൽ നിന്ന് മികച്ച പ്രകടനം ഉറപ്പാണെന്നും ഫെറാണ്ടൊ കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്സിന്റെആരാധകരുടെ മുന്നിൽ കളിക്കുന്നതിൽ സന്തോഷമുണ്ട്, ആരാധകർക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് കൊടുത്താൽ കരുതരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുകയാണ് ജംഷദ്പൂർ. അതെ സമയം ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനങ്ങളിൽ പ്രതിഷേധിച്ച് സ്റ്റേഡിയം ശൂന്യമാക്കി പ്രതിഷേധിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തീരുമാനിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here