എംറ്റി സ്റ്റേഡിയം ചരിത്രമാകുമോ? ബ്ലാസ്റ്റേഴ്‌സ് ആർമി പറയുന്നു

അതെ ഇത് ഒരു ചരിത്രമായി മാറാം. ട്രാഫിക് സിനിമയിലെ ഡയലോഗ് പോലെ. അത് എങ്ങനെ എന്ന് അല്ലെ !!!നമ്മൾ പതിവ് പോലെ കളികാണാൻ പോയാൽ നമ്മുടെ ആവേശവും പ്രേതിഷേധവും നമുക്ക് അറിയിച്ച് ടീമിനെ മാറ്റങ്ങളോടെ ഉന്നതിയിലേക്ക് നമുക്ക് കൊണ്ടുപോവാം. നേരെ മറിച്ച് നമ്മൾ പോകാതിരുന്നാൽ അത് നമ്മുടെ ടീമിന്റെ നട്ടെല്ല് ഏകുന്ന ക്ഷതമാണ്. അത് പിന്നെ എങ്ങനെ ഏച്ചു കെട്ടിയാലും മുഴച്ച് നിക്കതെ ഉള്ളു. പയേത് പോലെ ആവതില്ല, അത് പിന്നീട് ചരിത്രപരമായ മണ്ടത്തരമായിരുന്നു എന്ന് തിരിച്ച് അറിയുമ്പോൾത്തേക്കും തിരുത്താൻകഴിയില്ലാ.

നമ്മുടെ ടീമിന്റെ നാശം കാണാൻ നടക്കുന്നവർക് നമ്മളായി ഒരു അവസരം ഉണ്ടാക്കികൊടുക്കരുത് എന്നെ പറയാൻ ഉള്ളു….മോശമായ നിലയിൽ കിടക്കുന്ന വെക്തിക്ക്(ടീം) ബ്ലഡ്(ഫാൻ സപ്പോർട്ട്) വേണം കൊറേ ഏറെ കൊടുത്തു എന്നിട്ടും പുരോഗത്തില്ലാ. എനിയും ബ്ലഡ് കൊടുക്കണം എന്നാലെ ആ വെക്തി തിരിച്ച് ജീവിതത്തിലേക്ക് (വിജയ വഴിയിൽ) വരൂ എന്ന് അറിയാം. അപ്പോൾ ഒരു കൂട്ടർ പറയാ ആ വെക്തി തിരിച്ച് വരട്ടെ എന്നിട്ട് എനി ബ്ലഡ് കൊടുത്താമതി എന്ന്. എന്ത് ശുദ്ധ മണ്ടത്തരമാണ് ഈ കൂട്ടർ പറയുന്നെ ഒന്ന് ആലോചിച്ച് നോക്കു. ആ വെക്തി ഇത്രയും നാള് പിടിച്ചു നിന്നത് നമ്മൾ കൊടുത്ത ബ്ലഡ് കൊണ്ട് മാത്രമാണ്. അത് നിലച്ചാൽ പിന്നീട് നമുക്ക് കൊടുക്കാൻ പറ്റും എന്ന് തോന്നുണ്ടോ ?

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here