
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ഒഴിഞ്ഞ ഗാലറി കൊച്ചിയിൽ കണ്ടു. മഞ്ഞക്കടലാകുന്ന ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം ഇന്ന് ഒഴിഞ്ഞ നിലയിലാണ്. ആരവമില്ലാത്ത ഹോം ഗ്രൗണ്ടിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് കളിച്ചു. ബ്ലാസ്റ്റേഴ്‌സ്- ജെംഷഡ്പൂര്‍ മത്സരം കാണാനായി എത്തിയത് വിരലിലെണ്ണാവുന്ന കാണികള്‍ മാത്രം. സ്റ്റേഡിയത്തിന്റെ മുക്കാല്‍ പങ്കും ഒഴിഞ്ഞാണ് കിടന്നത്.
ജര്‍മന്‍ ഇതിഹാസ താരം ലൂഥർ മാത്തേവൂസും ഇന്നത്തെ മത്സരം കാണാന്‍ കൊച്ചിയിലുണ്ട്. ലോക ഫുട്‌ബോള്‍ ഭൂപടത്തിൽ തങ്ങളുടേതായ സ്ഥാനം രേഖപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടത്തെ കാണാനാകാതെ മാത്തേവൂസിന് മടങ്ങേണ്ടി വരും. കളിക്കളത്തിൽ ഇറങ്ങിയ കളിക്കാരിലും ആരാധകർ ഇല്ലാത്തതിന്റെ വിഷമം കാണാനുണ്ട്.
-Advertisement-