
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആരാധകരുടെ ആഹ്വാനത്തെ വിമര്‍ശിച്ച് ജര്‍മന്‍ ഇതിഹാസതാരവും ലോകകപ്പ് ജേതാവുമായ ലോതര്‍ മാത്തേവൂസ്. ജംഷഡ്പുര്‍ എഫ്സിക്കെതിരായ മത്സരത്തില്‍ എണ്ണായിരം പേർ മാത്രമാണ് സ്റ്റേഡിയത്തിൽ എത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിനെ പിന്തുണയ്ക്കേണ്ടെന്ന് തീരുമാനിച്ച ആരാധകർ സ്റ്റേഡിയം എംറ്റി ചലഞ്ചുമായി രംഗത്ത് വന്നിരുന്നു.
കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാത്തേവൂസ്. ഒരു മത്സരത്തില്‍ ആഗ്രഹിച്ച ഫലം എപ്പോഴും ലഭിക്കണമെന്നില്ല. ഇവിടെ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാണ്. ആരാധകരുടെ പിന്തുണ എപ്പോഴും വേണം. ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ പ്രതികരണമെന്നും ലോതര്‍ മാത്തേവൂസ് പറഞ്ഞു.
-Advertisement-