ബ്ലാസ്റ്റേഴ്‌സ് മികച്ച കളി പുറത്തെടുത്തോ?? ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

ബ്ലാസ്റ്റേഴ്‌സ് മികച്ച കളി പുറത്തെടുത്തോ?? ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകനായ അഖിൽ കുറുപ്പ് എഴുതിയ ഫേസ് ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 

ഇന്നലെ സോഷ്യൽ മീഡിയ ബ്ലാസ്റ്റേഴ്‌സ് കളി മെച്ച പെട്ടു കലക്കി എന്നൊക്കെ പറഞ്ഞു കുറെ കമന്റ്സ്കൾ കണ്ടു.

മൂർച്ച ഇല്ലാത്ത പ്രതിരോധം
ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്രതിരോധം പ്രായം കൊണ്ടും ശരീരം കൊണ്ടും ചെറിയ കൊച്ചു പയ്യൻ ജെറി പലപ്പോഴും ബ്ലാസ്റ്റേഴ്‌സ് എക്കാലത്തെയും മികച്ചത് എന്ന് പറയപ്പെടുന്ന പ്രതിരോധ മതിൽ കീറി മുറിച്ചു മുന്നേറുന്നത് കണ്ടതാണ് അവനെ ബ്ലോക് ചെയ്യാനോ മാർക്ക്‌ ചെയ്യാനോ ഫ്രഞ്ച് -സെർബിയൻ പ്രതിരോധത്തിന് കഴിഞ്ഞില്ല. ജിങ്കൻ ഒക്കെ defender ആണോ റൈറ്റ് വിങ് ബാക്ക് ആണോ എന്നൊക്കെ ഇടയ്ക്ക് ചിന്തിച്ചു പോകുന്ന നിമിഷങ്ങൾ (ക്രോസ്സുകൾ നിലവിലെ വിങ് കളിക്കുന്ന പ്ലയേഴ്‌സിനേക്കാൾ മികച്ചതാണ് വിസ്മരിക്കരുത് ) ഒരു പക്ഷെ ടിം കാഹിൽ , കാവലോൻ മാർക്ക്‌ ചെയ്തു മുന്നേറ്റം തടയിടാൻ ഉള്ള ജെയിംസ് തന്ത്രം പാളി (ആദ്യ പകുതി കഴിഞ്ഞും ജെറി ഫ്രീ ആയിട്ടാണ് കളിച്ചതെന്ന് ഓർക്കണം)

അന്തവും കുന്തവും ഇല്ലാത്ത മധ്യനിര

മിസ്സ്‌ പാസുകൾ താരതമ്യേന കുറവ് ആയിരുന്നെങ്കിലും കളിക്ക് വേഗത കൂട്ടാനും പോസ്സെഷൻ നിലനിർത്താനും കിസീറ്റോ -സാകിർ എനിവർക്കൊന്നും കഴിഞ്ഞില്ല എല്ലാം കളിയും കാണുന്ന കിസീറ്റോ ഒരു കൌണ്ടർ അറ്റാക്ക് ഈ കളിയിലും കണ്ടു പക്ഷെ( ഫലത്തിൽ മാറ്റമില്ല ). പന്ത് നിയന്ത്രിച്ചു നിർത്തുന്നതിലും പരാജയം തന്നെ ആയിരുന്നു (ബാക്ക് പാസ്സ് കൊടുത്തു അധികം വെറുപ്പിച്ചില്ല ) സഹൽ പറ്റി എന്ത് പറയാൻ ആയുധം ഇല്ലാത്ത പോരാളിയെ പോലെ കളിയുടെ (3/4) ഭാഗവും കളിച്ചു തീർക്കുന്നു (90min കളിപ്പിക്കാൻ മികച്ച കോച്ച് സമ്മദിക്കില്ലലോ ) അത് കഴിഞ്ഞു വന്ന വിനീത് ഒന്നും ചെയ്യാൻ ഉള്ള സമയം ഉണ്ടായിരുന്നില്ല 1-2 അവസരങ്ങൾ ബോക്സ്‌ ഉള്ളിൽ കിട്ടിയിരുന്നു (ഞാൻ അടിക്കണോ അതോ പാസ്സ് കൊടുക്കണോ)

 അവസരങ്ങൾ നശിപ്പിക്കുന്ന ലെൻ ദൗഗ്നൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ അടിക്കാൻ അവസരം കിട്ടിയ പ്ലയെർ ആണ് ഈ വടക്ക് കിഴക്കൻ സംസ്ഥാനത്തിന്റെ കളിക്കാരൻ ഒരു കളിയിൽ ഒരു ഡസൻ അവസരങ്ങൾ ആണ് ലഭിക്കുന്നത് അതിൽ 1-2 എങ്കിലും മുതലാക്കി എങ്കിൽ (Golden boot ) ടാഗ് ഇടത്തെ കയ്യിൽ ചുറ്റപെട്ടേനെ.. പന്ത് കാലിൽ വന്നാൽ ചിന്താ ശേഷി നഷ്ടപെടുന്നു (ഷോട്ട് ഓൺ ടാർഗറ്റ്) പറഞ്ഞിട്ട് കാര്യമില്ല ഒരു സ്‌ട്രൈക്കർ എങ്ങനെ ആകരുത് എന്ന് അദ്ദേഹത്ത കണ്ടു പഠിക്കാം

 ഉത്സവ പറമ്പിലെ കാഴ്ച ക്കാരെ പോലെ വിദേശ മുന്നേറ്റ നിര

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന് സലീമേട്ടൻ പറയുന്നത് പോലെ ഇവർ എന്തിനാണ് കളിക്കുന്നതെന്ന് നമ്മൾ ചിന്തിച്ചു പോകും.. ഈ സീസൺ ഏറ്റവും കുറവ് ബോൾ ടച്ച്‌ കിട്ടിയ സ്‌ട്രൈക്കേഴ്‌സ് സ്ലാവിസ -പോപ്ലാറ്റിനിക് സഖ്യത്തിന് ആയിരിക്കും ( പന്ത് കിട്ടാത്തതിന്റെ frustration മുഖത്തു വ്യക്തമായി അറിയാം) സ്ലാവിസ ഒക്കെ ഷോട്ടുകൾ ലക്ഷ്യ ബോധം ഇല്ലാതെ Post Bar നോക്കി റ്റാറ്റാ കാണിച്ചു പോകുന്നത് ഇതുമൂലമായിരികാം
ആദ്യ കളിയിലെ മികച്ച പ്രകടനം കാണാൻ താടിക്കു കൈ കൊടുത്തു ഇരിക്കണ്ട അവസ്ഥ ആണ് ബ്ലാസ്റ്റേഴ്‌സ് ആരാധകകാർക്ക്..

 ചേട്ടന്മാരെ എന്നെ പരീക്ഷിക്കല്ലേ (ധീരജ്)
പ്രകടനം കൊണ്ട് ഹീറോ ഓഫ് മാച്ച് ആകേണ്ട ആൾ ഈ കൊച്ചു പയ്യന്റെ പ്രകടനം ഇല്ലായിരുന്നേൽ ബ്ലാസ്റ്റേഴ്‌സ് കൊട്ട നിറഞ്ഞേനേ നിർഭാഗ്യം എന്ന് പറയട്ടെ ഒരു ഫ്രീകിക്ക് ഒതുകണ്ടത് നിലവാരം ഇല്ലാത്ത രേഫെറിയിങ് മൂലം പെനാൽറ്റി വക വരുത്തി (ഒരു പക്ഷെ നമ്മൾ ജയിച്ചു പോയേനെ ) നീ മിടുക്കൻ ആട മോനെ നീ ബ്ലാസ്റ്റേഴ്‌സ് തന്നെ തുടരണം നിന്റെ നല്ല ഭാവിക്കു (വേറൊന്നും കൊണ്ടല്ല അല്ലെങ്കിൽ നിനക്ക് പാട വരമ്പിൽ കൂടി പോകുന്ന ഐസ് ക്രീം കാരനെ നോക്കുന്ന ദരിദ്ര ബാലന്റെ അവസ്ഥ ആകും ബെഞ്ചിൽ ഇരിക്കാം )

ഒരു സത്യം ഇന്നലെത്ത കളിയിൽ ഈ ടീം ജയിക്കണം ഗോൾ അടിക്കണം എന്നൊക്കെ ഉള്ള ഒരു പോരാട്ട വീര്യം ഉണ്ടായിരുന്നു അത് കൊണ്ട് ആയിരിക്കണം 60% ആളുകൾക്കും ഇന്നലെ സംതൃപ്തി തോന്നാൻ ഇടയുണ്ടായത് പക്ഷെ പിഴവുകൾ ഇപ്പോഴും ശാപം പോലെ പിന്തുടരുന്നു എന്നതാണ് നഗ്നമായ സത്യം

NB: ഈ ടീം നിന്ന് ആരും കൂടുതൽ പ്രതീക്ഷിക്കരുത് ആഗ്രഹത്തിന് ഒത്തു ഉയരാൻ ഇവർക്ക് കഴിയില്ല നമുക്ക് ജയം ആണ് ആവിശ്യം അതിനു ഒരു ശുദ്ധി കലശം ആവിശ്യമാണ് CEO ഉൾപ്പടെ എടുത്തു കലൂരിന്റെ വടക്കേ തോട്ടിൽ കളയണം എന്നാണ് എന്റെ അഭിപ്രായം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here