കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് യുവതാരം തിരിച്ചെത്തുന്നു

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് യുവതാരം ജിതിൻ എം എസ് തിരിച്ചെത്തുന്നു. ഈ സീസണിൽ ബെംഗളൂരു ക്ലബായ ഓസോൺ എഫ് സിയിലേക്ക് ലോണിൽ അയച്ചിരുന്ന താരത്തെ ലോണിന് പകുതിക്ക് വെച്ച് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ച് വിളിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലേക്ക് താരത്തെ തിരിച്ച് കൊണ്ട് വരും. 

സന്തോഷ് ട്രോഫി ഉയർത്തിയ കേരളത്തിന്റെ ടോപ്പ് സ്‌കോറർ ആയിരുന്നു ജിതിൻ. കേരളവർമ്മ കോളേജ് വിദ്യാർത്ഥിയായ ജിതിൻ എം എസ് കേരള പ്രീമിയർ ലീഗിലും സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും എഫ് സി കേരളയ്ക്കായി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എഫ് സി കേരളയിൽ നിന്നാണ് ജിതിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here