
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുംബൈ – ചെന്നെയിൻ പോരാട്ടം. മുംബൈ മറീന അരീനയിൽ നടക്കുന്ന മത്സരത്തിൽ ജയം സ്വന്തമാക്കാൻ ആണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുംബൈയും ചെന്നൈയിനും ഈ സീസണിൽ ചെന്നൈയിൻ വെച്ച് ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈ സിറ്റിക്കായിരുന്നു.
അവസാന അഞ്ചു മത്സരങ്ങൾ നാലും വിജയിച്ച ടീമാണ് മുംബൈ സിറ്റി. അവസാന മത്സരത്തിൽ വൻ മാർജിനിൽ ഡെൽഹിയെ തകർത്താണ് മുംബൈ വരുന്നത്. ചെന്നൈയിൻ വളരെ മോശം ഫോമിലാണ് ഉള്ളത്. ചാമ്പ്യന്മാരുടെ പതനം ആവിശ്യസനീയമായിരുന്നു. വെറും അഞ്ച് പോയന്റ് മാത്രമാണ് അവർക്കുള്ളത്. പ്ലേ ഓഫ് സ്വപ്‌നങ്ങൾ ഇല്ലെങ്കിലും ഒരു ജയം അവർക്ക് അനിവാര്യമാണ്.
-Advertisement-