
ഇന്ത്യൻ സൂപ്പർ ലീഗിൽ താരത്തിന് പരിക്ക്. ജംഷദ്പൂരിനു വമ്പൻ തിരിച്ചടിയാണ് ഗോളടി വീരൻ സൂസൈരാജിന്റെ പരിക്ക്. സൂസൈരാജ് ഇനി ഐ എസ് എൽ ഇടവേളയ്ക്ക് മുമ്പ് കളിക്കില്ല എന്നും ജനുവരി അവസാനത്തിൽ അല്ലാതെ സൂസൈരാജ് പരിക്ക് മാറി എത്തില്ല.
ഈ സീസണിൽ ഇതുവരെ ജംഷദ്പൂരുന്റെ സ്റ്റാർ പ്ലയർ സൂസൈരാജ് തന്നെയായിരുന്നു. ഗോളുകൾ മാത്രമല്ല സൂസൈരാജിന്റെ ക്രിയേറ്റിവിറ്റിയും ജംഷദ്പൂരിനെ ഏറെ സഹായിച്ചിരുന്നു. പരിക്ക് ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിൽ എത്താമെന്ന താരത്തിന്റെ പ്രതീക്ഷക്കും തിരിച്ചടിയായി.
-Advertisement-