
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അവർക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്ന് നടക്കുന്ന പുനെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡേവിഡ് ജെയിംസ്.
ആരവമില്ലാത്ത ഹോം ഗ്രൗണ്ടിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് കളിച്ചു. ബ്ലാസ്റ്റേഴ്‌സ്- ജെംഷഡ്പൂര്‍ മത്സരം കാണാനായി എത്തിയത് വിരലിലെണ്ണാവുന്ന കാണികള്‍ മാത്രം. സ്റ്റേഡിയത്തിന്റെ മുക്കാല്‍ പങ്കും ഒഴിഞ്ഞാണ് കിടന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഴിഞ്ഞ സ്റ്റേഡിയത്തെ കുറിച്ച് ചോദിച്ചപ്പോളാണ് ജെയിംസ് പ്രതികരിച്ചത്. ഫാൻസിനു ഇഷ്ടമുള്ളത് അവർ ചെയ്യും. പിന്തുണക്കുന്നവർ വരും. സപ്പോർട്ട് ചെയ്യും. ജംഷദ്‌പൂറിനെതിരായ കളി മികച്ചതായിരുന്നു. അത് ഫാൻസ് ഇല്ലാതിരുന്നതുകൊണ്ടോ ഉള്ളതുകൊണ്ടു അല്ല. ഫാൻസിനു വേണ്ടത് ചെയ്യാനുള്ള അവകാശം അവർക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.