
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോമിൽ തിരിച്ചെത്തി ഹ്യുമേട്ടൻ. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് പൂനെയുടെ താരമായി ഇയാൻ ഹ്യുമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഹ്യുമേട്ടൻ ഇറങ്ങുന്നത്. പരിക്ക് കാരണം രണ്ടു മാസം പുറത്തിരുന്ന ഹ്യൂം ഇപ്പോഴാണ് ടീമിന്റെ ഭാഗമാവാൻ തുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് പോലെ തന്നെ ഈ സീസണിൽ തപ്പിതടയുന്ന ടീമാണ് പൂനെ സിറ്റിയും.
ഹ്യുമേട്ടന്റെ വരവും കാര്യമായി പൂനെ സിറ്റിയെ സഹായിച്ചിട്ടില്ല. ഐ എസ് എല്ലിലെ ഏറ്റവും വലിയ ഗോൾ സ്കോറർ ആണെങ്കിലും ഇതുവരെ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിനെതിരെ സ്കോർ ചെയ്തിട്ടില്ല. രണ്ട് സീസണുകളിലായി കേരളത്തിനു കളിച്ചിട്ടുള്ള ഹ്യൂം 10 ഗോളുകൾ ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്.
-Advertisement-