
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്‌സ് കടക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് താരം കറേജ് പെകൂസണ്‍. പത്ത് മത്സരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനിച്ചിരിക്കുമ്പോൾ തുച്ഛമായ ഒൻപത് പോയന്റ് മാത്രമാണ് നേടിയിരിക്കുന്നത്. എന്നാൽ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ച് പ്ലേ ഓഫിൽ എത്തുമെന്ന് താരം ആത്മ വിശ്വാസം പ്രകടിപ്പിച്ചു.
പക്ഷേ ടീം മികച്ച ഫുട്ബോള്‍ ആണ് കളിക്കുന്നത്, താരങ്ങള്‍ ഒക്കെ മികച്ച രീതിയിലാണ് കളിക്കുന്നത്. പൂനെ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തും പെകൂസണ്‍ പറഞ്ഞു. അതെ സമയം പൂനെക്കെതിരായ കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മത്സരം പുരോഗമിക്കുമ്പോൾ ഒരു ഗോളിന് പിന്നിലാണ് ബ്ലാസ്റ്റേഴ്‌സ്.
-Advertisement-