മെസ്സി താണ്ഡവം, വമ്പൻ ജയവുമായി ബാഴ്‌സലോണ

വീണ്ടും മെസ്സി താണ്ഡവം ലാ ലീഗയിൽ വമ്പൻ ജയവുമായി ബാഴ്‌സലോണ. ഇന്നത്തെ മികച്ച വിജയവുമായി ബാഴ്‌സലോണ മൂന്നു പോയന്റ് ലീഡുമായി ഒന്നാം സ്ഥാനം ഉറപ്പിച്ചു. എസ്പാനിയോളിനെ എതിരില്ലാത്ത 4 ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്.

രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായി മെസ്സി നിറഞ്ഞു കളിച്ച മത്സരത്തിൽ മറ്റു രണ്ടു ഗോളുകൾ നേടിയത് ഡെമ്പലയും സുവാരസുമാണ്. മെസ്സിയുടെ ഇന്നത്തെ രണ്ടു ഗോളുകളും പിറന്നത് ഡയറക്ട് ഫ്രീ കിക്കിൽ നിന്നുമാണ്. ഇനി മെസ്സിയും ബാഴ്‌സയും ചാമ്പ്യൻസ് ലീഗിൽ ടോട്ടനം ഹോട്ട്സ്പർശിനെയാണ് നേരിടുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here