കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളിയെ കാണികളുടെ എണ്ണം ബാധിച്ചിട്ടില്ല – ഡേവിഡ് ജെയിംസ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളിയെ കാണികളുടെ എണ്ണം ബാധിച്ചിട്ടില്ല എന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. സ്റ്റേഡിയത്തിൽ കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നേരിട്ടിരുന്നു. ഇത്തവണ എംറ്റി ചലഞ്ച് ഇല്ലായിരുന്നിട്ടും കൂടി കളികാണാൻ കൊച്ചിയിൽ എത്തിയത് വെറും 8659 പേരാണ് ബ്ലാസ്റ്റേഴ്‌സ് പൂനെ മത്സരം കാണാൻ കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തിയത്.

ചില താരങ്ങള്‍ കൂടുതല്‍ കാണികള്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ജെയിംസ് പറഞ്ഞു. ഫാൻസിനു ഇഷ്ടമുള്ളത് അവർ ചെയ്യും. പിന്തുണക്കുന്നവർ വരും. സപ്പോർട്ട് ചെയ്യും. പൂനെതിരായ കളി മികച്ചതായിരുന്നു. അത് ഫാൻസ്‌ ഇല്ലാതിരുന്നതുകൊണ്ടോ ഉള്ളതുകൊണ്ടു അല്ല. ഫാൻസിനു വേണ്ടത് ചെയ്യാനുള്ള അവകാശം അവർക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here