
ലാ ലീഗയിൽ റയൽ മാഡ്രിഡിന് ജയം. വെസ്‌കയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. 100 ദിവസങ്ങൾക്ക് ശേഷം ഗാരെത് ബെയിൽ ഗോൾ അടിച്ച മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
ഈ വിജയത്തോടു കൂടി ലാ ലീഗയിലെ ടോപ്പ് ഫോറിലെത്താൻ റയൽ മാഡ്രിഡിന് സാധിച്ചു. ബാഴ്‌സ, അത്ലറ്റിക്കോ മാഡ്രിഡ്,സെവിയ്യ, എന്നിവർക്ക് പിന്നാലെയാണ് റയലിന്റെ സ്ഥാനം. കളിയുടെ എട്ടാം മിനുട്ടിലാണ് റയലിന് വേണ്ടി ബെയിൽ ഗോൾ അടിച്ചത്.
-Advertisement-