കാലം തെളിയിച്ചു, ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് തെറ്റി, ബെർബ നിങ്ങളായിരുന്നു ശരി

ബെർബ നിങ്ങളായിരുന്നു ശരി. ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒത്തൊരുമയോടെ സമ്മതിക്കുന്ന കാര്യം ഇതാകും. പരിശീലകൻ ഡേവിഡ് ജെയിംസിനെ വിമർശിച്ചാണ് സൂപ്പർ താരം ബെർബ ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ഡേവിഡ് ജയിംസിന്റെ “ചിപ്പ് ദി ബോൾ റ്റു ദി സ്ട്രൈക്കഴ്സ് ചെസ്റ്റ്” സ്ട്രേറ്റജി ശുദ്ധ മണ്ടത്തരം ആണെന്ന് തുറന്നു പറഞ്ഞിരുന്നു ബെർബ.

എന്നാൽ അന്ന് ബെർബെയ്‌ക്കെതിരെ പൊങ്കാലയുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആരാധകർ തെറ്റ് തുറന്നു സമ്മതിക്കുന്നുണ്ട്. പന്ത് നീട്ടിയടിച്ച് സ്‌ട്രൈക്കർമാരിൽ എത്തിക്കു എന്ന് പറഞ്ഞാൽ ടാറ്റിക്സ് ആകുമെന്ന് വിചാരിക്കുന്ന കോച്ചിനെ പിന്തുണച്ചതിൽ ദുഖിക്കുന്നവരാണ് അധികവും. ടീം മാനേജ്‌മെന്റിനെയും പരിശീലകൻ ഡേവിഡ് ജെയിംസിനെയും അവസരം കിട്ടുമ്പോളെല്ലാം ബെർബ വിമർശിക്കാറുമുണ്ട്.കാലം ഇപ്പോൾ തെളിയിച്ചു ബെർബയായിരുന്നു ശരി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here