
മഞ്ഞക്കടലായി മാറിയിരുന്ന കൊച്ചിയിലെ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം ഇപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. എംറ്റി ചലഞ്ച് ഇല്ലായിരുന്നിട്ടും കൂടി കളികാണാൻ കൊച്ചിയിൽ എത്തിയത് വെറും എട്ടായിരം പേർ മാത്രമായിരുന്നു.
ടിക്കറ്റ് വില്പനയിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും മുൻ സീസണുകളിൽ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്മെന്റ്. എന്നാല്‍ കാണികള്‍ സ്റ്റേഡിയത്തിലെത്താന്‍ മടിക്കുന്നതോടെ വമ്പൻ തിരിച്ചടിയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നേരിട്ടത്.
ഇതേ തുടർന്നാണ് ടിക്കറ്റ് നിരക്കിൽ മാറ്റങ്ങൾ വരുത്തി ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാൻ ഇപ്പോൾ ആലോചന തുടങ്ങിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഏറ്റവുമധികം ടിക്കറ്റ് നിരക്കുള്ളവയിലൊന്ന് കൊച്ചിയിലാണ്. കാശ് കൊടുത്ത് മോശം കളി കാണാൻ ആരാധകർ താല്പര്യപ്പെടുന്നില്ല. ടിക്കറ്റ് തുക കുറച്ചിട്ടെങ്കിലും ആരാധകരെ എത്തിക്കാനാണ് ഇപ്പോൾ നീക്കം.