
മുൻ കേരള ബ്ലാസ്റ്റേഴ്സ് താരത്തിനായി ഒന്നിച്ച് ആരാധകർ. മഞ്ഞപ്പടയുടെ താരം ഡെക്കൻ നേസണ് വേണ്ടിയാണ് ആരാധകർ വീണ്ടും ഒരുമിച്ചത്. ബെൽജിയൻ ക്ലബായ സെന്റ് ട്രുയിഡനായി കളിക്കുന്ന നേസൺ കോൺകകാഫ് അവാർഡിനായി പരിഗണിക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെ വോട്ടിങ്ങിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ കരുത്ത് കാട്ടുന്നത്.
ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്നു എന്ന കാരണം കൊണ്ട് തന്നെ വോട്ടെടുപ്പിൽ ബഹുദൂരം മുൻപിലാണ് നേസൺ. 2016-17 സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനായി നേസൺ കളിച്ചത്. തനിക്കായി വോട്ട് ചെയ്യാൻ ഇന്ത്യൻ ആരാധകരോട് നാസോൺ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേറ്റെടുത്ത ആരാധകർ താരത്തെ വോട്ടെടുപ്പിൽ മുന്നിലേക്കെത്തിച്ചിരിക്കുകയാണ് .
-Advertisement-