
മുൻ ബെംഗളൂരു എഫ് സി താരമായ ടോണി ഡൊവാലെയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. അൽ ആമ്നയ്ക്ക് പകരക്കാരനായാണ് താരത്തെ ഈസ്റ്റ് ബംഗാൾ ടീമിലെത്തിച്ചത്. സ്പാനിഷ് താരമായ ടോണി സൈപ്രസ് ക്ലബായ ഫമഗുസ്റ്റയിൽ നിന്ന് ലോണിൽ ആണ് ഈസ്റ്റ് ബംഗാളിൽ എത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയുടെ താരമായിരുന്നു. മുൻ ബാഴ്സലോണ അക്കാദമി താരമാണ് ടോണി. കാൻസാസ് സിറ്റി, സെൽത ബി, ലെഗനെൻസ്, റയോ വല്ലേകാനോ എന്നീ ടീമുകളുടെ ഭാഗമായിട്ടുണ്ട്.
-Advertisement-