
ജംഷദ്പൂരിനാശ്വസിക്കാം സൂപ്പർ താരം സൂസൈരാജ് തിരിച്ചെത്തുന്നു. പരിക്കിനെ തുടർന്ന് പുറത്തിരുന്ന ഈ തമിഴ്നാട്ടുകാരൻ മിഡ്ഫീൽഡർ തിരിച്ചെത്തുന്നത് ജംഷദ്പൂർ ക്യാമ്പിൽ ആശ്വാസമായിട്ടുണ്ട്. പ്ലേ ഓഫ് സ്വപ്നങ്ങൾ നിലനിർത്താൻ ജംഷദ്പൂരിന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.
പരിക്ക് കാരണം താരത്തിന് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്കുള്ള സ്ഥാനവും നഷ്ടമായിരുന്നു. തകർപ്പൻ ഫോമിലാണ് സൂസൈരാജ് ഈ സീസണിൽ. സൂസൈരാജ് മാത്രമല്ല സിഡോഞ്ചയും ഉടൻ തിരിച്ചെത്തുമെന്ന് ജംഷദ്പൂർ പരിശീലകനായ ഫെറാണ്ടോ പറഞ്ഞു.
-Advertisement-