
ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഗോളിൽ ഇറ്റാലിയൻ ലീഗിൽ യുവന്റസിന് ജയം. ടൂറിൻ ഡെർബിയിൽ റ്റോറീനോയെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്. ഇറ്റാലിയൻ ലീഗിൽ അപരാജിതരായി തുടരുകയാണ് യുവന്റസ്.
യുവന്റസിന് ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ അടിച്ചു കയറ്റിയാണ് റൊണാൾഡോ യുവന്റസിന് വിജയ ഗോൾ നേടി നൽകിയത്. എതിരില്ലാത്ത ഒരു ഗോളിന് ലഭിച്ച വിജയം യുവന്റസിന്റെ തുടർച്ചയായ രണ്ടാം ഡെർബി വിജയമാണ്. ആദ്യം ഇറ്റാലിയൻ ഡെർബിയിൽ ഇന്റർ മിലാനെ യുവനസ് പരാജയപ്പെടുത്തിയിരുന്നു.
-Advertisement-