കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജയിക്കാൻ ഇറങ്ങുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ ജയം തേടി ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. കരുത്തരായ മുംബൈ സിറ്റിയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. അവസാന ഏഴു മത്സരങ്ങളിൽ പരാജയം അറിയാത്ത ടീമാണ് മുംബൈ സിറ്റി. ഇന്നും പരാജയമാണെങ്കിൽ പ്ലേ ഓഫ് ബ്ലാസ്റ്റേഴ്‌സിന് സ്വപ്നമായി തന്നെ അവസാനിക്കും.

ഈ സീസണിൽ ആകെ ബ്ലാസ്റ്റേഴ്‌സ് ജയിച്ചത് ആദ്യ മത്സരത്തിൽ ആണ് പിന്നീട് ഇങ്ങോട്ട് സമനിലയുടെയും പരാജയങ്ങളുടെയും ഘോഷയാത്തയായിരുന്നു. 11 മത്സരങ്ങളിൽ വെറും 9 പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. അതെ സമയം വമ്പൻ കളികളിച്ച് ബെംഗളൂരുവിലെ വരെ തളച്ച് മുംബൈ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഇന്നെങ്കിലും ഒരു ജയമാണ് ആരാധകരും മലയാളികളും ആഗ്രഹിക്കുന്നത് .

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here