തകർന്നടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, ചുവപ്പ് കണ്ടു സക്കീർ പുറത്ത്

തകർന്നടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈക്കെതിരെ നാണം കെട്ട പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആദ്യ പകുതിയിൽ മുംബൈ മുന്നിട്ടു നിൽക്കുന്നത്. മോദു സോഗു നേടിയ ഹാട്രിക്കാണ് മുംബൈക്ക് മത്സരം കൈവെള്ളയിൽ കൊണ്ടുകൊടുത്തത്.

ദുംഗൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ മത്സരം ആദ്യ പകുതി അവസാനിക്കാനിരിക്കെ ചുവപ്പ് കണ്ടു ബ്ലാസ്റ്റേഴ്‌സിന്റെ സക്കീർ പുറത്തായി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here