
കേരള പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ പരാജയം. കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകളുടെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് എഫ് സി കൊച്ചി സ്വന്തമാക്കിയത്.
എഫ് സി കൊച്ചിക്കായി റൂണി ഇരട്ട ഗോളുകൾ നേടി. ആസ്റ്റിൽ, അജിത്, അസ്റ്റ്ലീ, ക്വറ്റര, ഡോൺ എന്നിവരാണ് മറ്റു ഗോളുകൾ അടിച്ചത്. സീനിയർ ടീമിനെ പോലെ തന്നെ റിസർവ് ടീമും തകരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. പ്രിതം കുമാറും, ലാൽതകിമയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.
-Advertisement-