ഹാട്രിക്കുമായി മെസി അവതരിച്ചു, ബാഴ്സലോണയ്ക്ക് വമ്പൻ ജയം

ലാ ലീഗയിൽ ഇന്ന് കണ്ടത് മെസി താണ്ഡവം. ഒരു ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് ഗോളുകൾക്കും വഴിവെച്ചത് അർജന്റീനയുടെ എല്ലാമെല്ലാമായ ലയണൽ മെസി. എതിരില്ലാത്ത അഞ്ചു ഗോളിനു ലെവന്റെയെ തകർത്ത് ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. മൂന്ന് ഗോളും രണ്ട് അസിസ്റ്റും മെസി നേടിയപ്പോൾ പികെയും സുവാരസും ഓരോ ഗോൾ വീതം നേടി.

ഇന്നത്തെ വിജയത്തോടു കൂടി 16 മത്സരങ്ങളിൽ 34 പോയന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്താണ്‌. 32 പോയന്റുമായി അത്ലെറ്റിക്കോ മാഡ്രിഡ്, സെവിയ്യ എന്നീ ടീമുകൾ പിന്നാലെയുണ്ട്. ലയണൽ മെസി അരങ്ങ് തകർത്ത മത്സരത്തിൽ അധികമൊന്നും ചെയ്യാൻ ലെവന്റെയ്ക്ക് കഴിഞ്ഞില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here