കേരള ബ്ലാസ്റ്റേഴ്സിന്റേത് മികച്ച പ്രകടനം, തോൽവിയും ന്യായികരിച്ച് ജെയിംസ്

ഇന്നലെ മുംബൈയിൽ ആറ് ഗോളും വാങ്ങി നാണംകെട്ട തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഡേവിഡ് ജെയിംസ് ന്യായികരിക്കുന്നത് കേട്ടാൽ തോന്നും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട മാച്ചാണിതെന്ന്. ഏകപക്ഷീയമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം. മുംബൈയെ പോലെ കരുത്തരായ നിരയെ നേരിടാനുള്ള പ്രാപ്തി ഈ ബ്ലാസ്റ്റേഴ്സ് നിരയ്ക്കുണ്ടായിരുന്നില്ല. മുംബൈയുടെ നിർഭാഗ്യം കൊണ്ട് മാത്രമാണ് സ്കോർ ആറിൽ ഒതുങ്ങിയത്.

പ്രൊഫഷണൽ ഫുട്ബോളർക്ക് നിരക്കാത്ത പെരുമാറ്റവുമായി മാനുപ്പ പുറത്ത് പോയതിനെക്കുറിച്ച് നിശബ്ദനായൊരുന്ന ജെയിംസ് പത്ത് പേരായി ചുരുങ്ങിയെങ്കിലും 12 പേരെപ്പോലെയാണ് മഞ്ഞപ്പട പൊരുതിയതെന്ന് പറഞ്ഞ് കാണികളെ ചിരിപ്പിച്ചു. പ്ലേ ഓഫ് ഈ സീസണിൽ സ്വപ്നമായി കേരള ബ്ലാസ്റ്റേഴ്സിന് അവസാനിച്ചെങ്കിലും ഒരുളുപ്പുമില്ലാതെ പരിശീലകന്റെയും മാനേജ്‌മെന്റിന്റെയും തള്ള് കേൾക്കാനാണ് നമുക്ക് വിധി. എംറ്റി സ്റ്റേഡിയം ചലഞ്ച് പോലെ ജെയിംസ് ഔട്ട് ചലഞ്ച് ആരാധകർ കൊണ്ടുവരേണ്ട സമയമതിക്രമിച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here