അർജന്റീനയുടെ റിവർപ്ലേറ്റിനെ തകർത്ത് അൽ ഐൻ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ

ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ റിവർപ്ലേറ്റിനെ തകർത്ത് അൽ ഐൻ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ കടന്നു. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അൽ ഐൻ തങ്ങളുടെ ആദ്യ ക്ലബ് ലോകകപ്പ് ഫൈനൽ ഉറപ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ചു.

പെനാൽറ്റിയിൽ 5-4 ന് ജയിച്ചാണ് അൽ ഐൻ റിവർപ്ലേറ്റിനെ പരാജയപ്പെടുത്തിയത്. ലാറ്റിനമേരികകൻ ചാമ്പ്യന്മാരായ റിവർപ്ലേറ്റ് ഫൈനൽ ബർത്ത് നേടുമെന്നായിരുന്നു ഫുട്ബോൾ ലോകം കരുതിയിരുന്നത്. അപ്രതീക്ഷിതമായിരുന്നു അൽ ഐനിന്റെ ജയം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here