കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ യുവ താരത്തെ ടീമിലെത്തിച്ചു, കയ്യടിച്ച് മഞ്ഞപ്പട

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ യുവ താരത്തെ ടീമിലെത്തിച്ചു. ഐ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബിന്റെ താരം നോംഗ്ഡാമ്പ നോറത്തിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.ഷില്ലോങ്ങ് ലജോങ്ങിനെതിരെ ഒരു വണ്ടർ ഗോൾ നേടിയാണ് താരം ഇന്ത്യൻ ഫുട്ബോളിൽ വരവറിയിച്ചത്.

മികച്ച പന്തടക്കമുള്ള താരം വിങ്ങുകളിലും നമ്പർ 10 പൊസിഷനികും കളിക്കാൻ കഴിവുള്ള നോറം ബ്ലാസ്റ്റേഴ്‌സ് നിരയ്ക്ക് മുത്തകുട്ടാവും. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിന് വേണ്ടിയായിരുന്നു. പതിനെട്ട്കാരനായ യുവതാരം മൂന്ന് വർഷത്തെ കരാറിലായിരിക്കും ബ്ലാസ്റ്റേഴ്സിൽ എത്തുക. 10 ലക്ഷം രൂപയാണ് ട്രാൻസ്ഫർ തുകയെന്നറിയുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഈ നീക്കത്തെ മഞ്ഞപ്പട സ്വാഗതം ചെയ്തിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here