
ഇന്ത്യൻ സൂപ്പർ ലീഗിൽ ഡെൽഹി ഡൈനാമോസിന്റെ റൈറ്റ് ബാക്കായ പ്രിതം കോട്ടാൽ എടികെ കൊൽക്കത്തയിൽ എത്തും. എ ടികെയുടെ മുൻ താരമാണ് കോട്ടാൽ. 2016-ല്‍ എ.ടി.കെ ഐ.എസ്.എല്‍ കിരീടം നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന കോട്ടാല്‍ കഴിഞ്ഞ സീസണിലാണ് ഡല്‍ഹി ടീമിലെത്തിയത്.
മൂന്ന് വർഷത്തെ കരാറിലാണ് കൊൽക്കത്ത ടീം പ്രിതത്തെ സ്വന്തമാക്കുന്നത്. ജനുവരി ഒന്നു മുതൽ പ്രിതം എടികെയുടെ ജേഴ്സിയിലെത്തും. ഒരു കോടിക്ക് മേലെ മുടക്കിയാണ് യുവതാരത്തെ എടികെ സ്വന്തമാക്കുന്നത്.
-Advertisement-