ലോകകപ്പ് കണ്ടത് മൂന്നൂറു കോടിയിലധികം പേർ

ഈ വർഷം റഷ്യയിൽ നടന്ന ലോകകപ്പ് കണ്ടത് മൂന്നൂറു കോടിയിലധികം പേർ. ഫിഫയാണ് ഇപ്പോൾ കണക്ക് പുറത്ത് വിട്ടത്. ടിവിയിലും മറ്റു ഡിജിറ്റൽ പ്ലാറ്റഫോമിലുമായി ഇത്രയും പേർ റഷ്യൻ ലോകകപ്പ് കണ്ടു. മിനിമം ഒരു മിനുട്ടെങ്കിലും ലോകകപ്പ് കണ്ടവരുടെ കണക്കാണിതെന്നാണ് ഫിഫ പറയുന്നത്.

മാനവരാശിയുടെ തന്നെ ആഘോഷമായിരുന്നു ലോകകപ്പ് എന്നതിന് ഇതിൽ കൂടുതൽ വേറെ തെളിവുകൾ വേണ്ട. ലോക ജനസംഖ്യയുടെ പകുതിയിലധികം പേർ ലോകകപ്പ് കണ്ടെന്നർത്ഥം. ലോകകപ്പിലെ ഒരു മത്സരങ്ങൾ എങ്കിലും 250 കോടിയോളം പേർ കണ്ടു കഴിഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here