കേരള ബ്ലാസ്റ്റേഴ്‌സിനോടൊപ്പമുള്ള സമയം ആസ്വദിച്ചിരുന്നു, തുറന്നു പറഞ്ഞ് സൂപ്പർ താരം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിനോടൊപ്പമുള്ള സമയം ആസ്വദിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് സൂപ്പർ താരം വെസ് ബ്രൗൺ. ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ള താരങ്ങളുമായി പിരിയാൻ കഴിയാത്ത ബന്ധമാണ് ഉള്ളതെന്നും താരം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഓർമ്മിക്കാനും സൂപ്പർ താരം മറന്നില്ല.

ബ്ലാസ്റ്റേഴ്സില്‍ കളിക്കുന്നതിനൊപ്പം ഇന്ത്യയിലെ ജീവിതവും സംസ്കാരവും തന്നെയേറെ സ്വാധീനിച്ചിതായി വെസ് ബ്രൗൺ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമി പ്രോഡക്റ്റായ വെസ് ബ്രൗൺ 2017 -18 സീസണിലാണ് ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 14 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അദ്ദേഹം ഒരു ഗോളുമടിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here