
മുൻ കേരള ബ്ലാസ്റ്റേഴ്സ് നായകൻ പെൻ ഒർജി ഗോവയിൽ. ഗോവൻ ക്ലബായ വാസ്കോയാണ് ബ്ലാസ്റ്റേഴ്സ് നായകനെ സ്വന്തമാക്കിയത്. കൊൽക്കത്ത ക്ലബായ റെയിൻബോ എഫ്സിയിൽ നിന്നുമാണ് താരത്തെ ഗോവയിൽ എത്തിച്ചത്. 2014 ല്‍ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ ഈ നൈജീരിയൻ താരമെത്തിയത്.
കേരളാ ബ്ലാസ്റ്റേഴ്സിനായി 13 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ് 2 ഗോളുകളും നേടിയിട്ടുണ്ട് ഒർജി. ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനെ നയിച്ച പെൻ ഒർജി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കാൻ താരത്തിന് സാധിച്ചു.
-Advertisement-