
സൂപ്പർ താരം ചെഞ്ചോ ബെംഗളൂരു എഫ്സിയിൽ നിന്നും പുറത്തേക്കെന്നു സൂചനകൾ. ഇന്ത്യൻ സൂപ്പർ ലീഗിൽ അപരാജിതരായി കുതിപ്പ് തുടരുന്ന ബെംഗളൂരു എഫ്‌സി പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുകകയാണ്. ഒരു വിദേശ താരവും ഒരു ഇന്ത്യൻ താരവുമാണ് ബംഗളുരുവിന്റെ ലക്ഷ്യം.
പുതുതായി ഒരു താരം വരുന്നതോടെ ഭൂട്ടാനീസ് താരം ചെഞ്ചോയെ ടീം റീലീസ് ചെയ്‌തേക്കും. ഈ സീസണിൽ നിറം മങ്ങിയ ചെഞ്ചോ ഒരു ഗോള് മാത്രമാണ് നേടിയത്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയാണ് എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെയും പ്രതീക്ഷ.
-Advertisement-