
പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ് മൊഹമ്മദ് സലാ. വൺ സീസൺ വണ്ടർ എന്ന് വിളിച്ചവർ നാണം കേട്ടിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ സീസണിൽ സലായുടെ തകർപ്പൻ ഫോമിന്റെ ചിറകിലേറിയാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ എത്തിയത്. ലിവർപൂളിന് വേണ്ടി തകർപ്പൻ പ്രകടനം ഈ സീസണിലും തുടരുകയാണ് ഈജിപ്റ്റിൻ സൂപ്പർ താരം മുഹമ്മദ് സലാ.
കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ താരം സീസൺ തുടക്കത്തിൽ ഫോഎം കിട്ടാതെ വലഞ്ഞിരുന്നു.എന്നാൽ ഹാട്രിക്കോടെ കളിയിൽ തിരിച്ചെത്തിയ സലാ വോൾവ്സിനെതിരെ നടന്ന മത്സരത്തിൽ ആദ്യ ഗോൾ നേടുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ലീഗിൽ പതിനൊന്ന് ഗോളുകളോടെ ടോപ് സ്കോറർമാരിൽ ഒന്നാമതാണ് സലാ.
-Advertisement-