കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പടയുടെ പിന്തുണ ഐ ലീഗിന്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പടയുടെ പിന്തുണ ഐ ലീഗിന്. മത്സരങ്ങളുടെ ലൈവ് സംപ്രേഷണം കുറച്ചുകൊണ്ടാണ് ഇത്തവണ സ്റ്റാർ സ്പോർട്സും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ഐ ലീഗിന് എതിരെ നീങ്ങിയത്.

എന്നാൽ അതിനെതിരെ പോരാടാൻ ഒരുങ്ങിയിരിക്കുകയാണ് ഐ ലീഗ് ഫുട്ബോൾ ക്ലബ്ബുകൾ. ഇവർക്കായി പൂർണ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട.

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അധികാരികൾ ഇന്ത്യൻ ഫുട്ബോളിനെ പുറകോട്ടു വലിക്കുകയാന്നെന്നാണ് ഫുട്ബോൾ ആരാധകരുടെ ആരോപണം. സ്റ്റാർ സ്പോർട്സിന്റെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കാൻ മഞ്ഞപ്പട സ്റ്റാർ സ്പോർട്സിനോട് ആഹ്വാനം ചെയ്തിരിക്കുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here