കേരള ബ്ലാസ്റ്റേഴ്‌സിൽ സഹൽ തുടരും

കേരള ബ്ലാസ്റ്റേഴ്‌സിൽ യുവതാരം സഹൽ അബ്ദുൽ സമദ് തുടരും. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും നിരവധി താരങ്ങൾ പുറത്ത് പോവുമെന്ന് തുടർച്ചയായി വാർത്തകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമുഖ താരങ്ങൾ ക്ലബ് വിടുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

സഹലിനു വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രമുഖ ടീമുകൾ രംഗത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് യുവതാരത്തെ വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ല. ബ്ലാസ്റ്റേഴ്‌സിന്റെ ഓസിൽ എന്ന് ആരാധകർ വിളിക്കുന്ന താരം മികച്ച പ്രകടനം ആണ് ഈ സീസണിൽ കാഴ്ച വെച്ചത്. ഇന്ത്യൻ ഫുട്ബാളിന്റെ വരെ ഭാവി എന്ന് പല ഫുട്ബോൾ താരങ്ങളും വിശേഷിപ്പിച്ച താരം ബ്ലാസ്റ്റേഴ്‌സ് വിട്ട് എങ്ങോട്ടുമില്ലെന്നു ഇതോടെ ഉറപ്പായി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here