
ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് താരം ധീരജ് സിംഗിനെ വിട്ടു കൊടുക്കാതെ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം ഈ സീസണിൽ കാഴ്ച വെച്ച താരങ്ങളിൽ ഒരാളാണ് ധീരജ് സിംഗ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള മാസ്മരിക പ്രകടനമാണ് മറ്റു ടീമുകളുടെ കണ്ണ് താരത്തിന്റെ മേലെ വീഴ്ത്തിയത്.
എന്നാൽ യുവതാരത്തെ വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്സ് ഒരുക്കമല്ല. തന്റെ അരങ്ങേറ്റത്തിൽ തന്നെ ക്ളീൻ ഷീറ്റ് സ്വന്തമാക്കാൻ ധീരജിനു കഴിഞ്ഞിരുന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നിറം മങ്ങിയെങ്കിലും ധീരജ് ബ്ലാസ്റ്റേഴ്സിന്റെ വലയുടെ മുൻപിൽ ശക്തിദുർഗമായി നിലകൊണ്ടിരുന്നു.
-Advertisement-