ക്രിസ്റ്റിയാനോ റൊണാൾഡോ അവതരിച്ചു, യുവന്റസിന് സമനില

വീണ്ടും രക്ഷകനായി റൊണാൾഡോ വന്നു. ഇറ്റാലിയൻ ചാമ്പ്യന്മാർ തോൽവി ഒഴിവാക്കി. പത്ത് പേരായി ചുരുങ്ങി കളിച്ച യുവന്റസിനെ സൂപ്പർ സബ്ബായി ഇറങ്ങി രക്ഷപ്പെടുത്തിയത് റൊണാൾഡോയാണ്. ഇന്ന് ആശ്വാസ സമനിലയാണ് യുവന്റസിന് റൊണാൾഡോ സമ്മാനിച്ചത്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമടിച്ചു.

ബെന്റകോർ ചുവപ്പ് കണ്ടു പുറത്തായതാണ് യുവന്റസിന് തിരിച്ചടിയായത്. ആദ്യമൊരു സെൽഫ് ഗോൾ യുവന്റസിന് രക്ഷയായി. പിന്നീട് സമനില നേടാൻ ബെഞ്ചിലിരുന്ന റൊണാൾഡോ തന്നെ വേണ്ടി വന്നു. അറ്റലാന്റക്ക് വേണ്ടി ഇരട്ടഗോളുകൾ നേടിയത് സപാറ്റയാണ്. നിലവിൽ സീരി എ യിൽ ഒന്നാം സ്ഥാനത്താണ് യുവന്റസ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here