
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ സെവൻസ് കളിക്കാൻ ഇറങ്ങുന്നു . ബ്ലാസ്റ്റേഴ്സ് താരങ്ങളായ എം പി സക്കീർ, യുവതാരം സഹൽ അബ്ദുൽ സമദ് മലബാറിന്റെ മാമാങ്കമായ സെവൻസ് ടൂർണമെന്റുകളിൽ ഇറങ്ങുന്നത്. സഹൽ നീലേശ്വരത്ത് ഹിറ്റാച്ചി തൃക്കരപ്പുരിന് വേണ്ടി ഇറങ്ങുമ്പോൾ അൽ ശബാബിന്റെ ജേഴ്സിയിൽ മമ്പാട് സക്കീർ കളത്തിൽ ഇറങ്ങും.
സഹലിനെയും സക്കീറിനെയും പോലുള്ള പ്രൊഫഷണൽ താരങ്ങൾ സെവൻസ് പോലെയുള്ള മത്സരങ്ങളിൽ ഇറങ്ങുന്നത് പരിക്കിനെ ക്ഷണിച്ച് വരുത്തുന്നത് പോലെയാണ്. പരുക്കൻ കളിയിലൂടെയും കായിക ശക്തിയിലൂടെയുമാണ് സെവൻസ് അറിയപ്പെടുന്നത് തന്നെ. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള താരങ്ങൾ പങ്കെടുക്കുന്നത് തന്നെ കരാറിന്റെ ലംഘനമാണ്.
-Advertisement-